പുതുവത്സരത്തിൽ കൗതുകമായി 8 ആൺകുഞ്ഞുങ്ങൾ ചാഴികാട്ട് ഹോസ്പിറ്റലിൽ പിറന്നു. അന്നേ ദിവസം ഹോസ്പിറ്റൽ നടത്തിയ ആഘോഷപരിപാടികളിൽ ഇരട്ടി മധുരമായി മാറിയ പോന്നോമനകളുടെ പുഞ്ചിരിക്ക് സന്തോഷ സൂചകമായി എല്ലാ അമ്മമാരെയും പൂക്കൾ നൽകി ആദരിച്ചും കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ നൽകിയുമാണ് ആശുപത്രി അധികൃതർ എതിരേറ്റത്.